NCT
KeralaNewsThrissur News

താന്ന്യത്ത് സ്കൂൾ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു.

പെരിങ്ങോട്ടുകര : പ്ലസ്ടു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. താന്ന്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനി ബാദിറ (17) ആണ് മരിച്ചത്. താന്ന്യം സ്വദേശി വലിയകത്ത് ബാദുഷയുടെ മകളാണ്. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

പ്ലസ്ടു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനി വീടെത്തുന്നത്തിന് തൊട്ടുമുൻപാണ് റോഡിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് ആംബുലൻസിൽ കുട്ടിയെ പഴുവിൽ സെയിൻ്റ് ആൻ്റണീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Related posts

കെജരിവാളിന്റെ അറസ്റ്റ്; എൽഡിഎഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

murali

പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

murali

തന്‍റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുന്നു; മാധ്യമങ്ങളിൽ നിന്ന് അകലുമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി.

murali
error: Content is protected !!