NCT
KeralaNewsThrissur News

വാടാനപ്പള്ളിയിൽ വാഹനാപകടം. ഷാപ്പ്മാനേജർ മരിച്ചു.

വാടാനപ്പള്ളി : കാർ ബൈക്കിൽ ഇടിച്ച് കള്ള് ഷാപ്പ് മാനേജർ മരിച്ചു.വാടാനപ്പള്ളി ഗണേശമഗലം കിഴക്ക് പന്തേഴ്സ് നഗറിൽ മഞ്ഞിപറമ്പിൽ പുരുഷോത്തമൻ്റെ മകൻ രാജീവ് (38) ആണ് മരിച്ചത്. തൃശൂർ – വാടാനപ്പള്ളി സംസ്ഥാന പാതയിൽ കാഞ്ഞാണി കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിന് കിഴക്ക് വെച്ച് തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം.

കാഞ്ഞാണി മഞ്ചാടി ഷാപ്പിലെ മാനേജരായ രാജീവ് ഷാപ്പ് അടച്ച ശേഷം ബൈക്കിൽ സുഹൃത്തിനെ കാഞ്ഞാണി ബസ് സ്റ്റാൻ്റിൽ കൊണ്ടാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് എത്തിരെ നിന്ന് അമിത വേഗതയിൽ വന്നിരുന്ന കാർ ഇടിച്ചത്.

ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് തലക്കും വയറിനും ഇരുകാലിനും ഗുരുതര പരിക്കേറ്റ രാജീവിനെ ഇടിച്ച കാറിലെ യാത്രക്കാർ ആംബുലൻസിൽ തൃശൂർ എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ 3.50 ഓടെ മരിക്കുകയായിരുന്നു. അന്തിക്കാട് പൊലീസ് കേസെടുത്തു. അമ്മ :യശോദ.  ഭാര്യ : ആതിര. മകൻ : ആരവ് ( എൽ.കെ.ജി. വിദ്യാർഥി) സഹോദരങ്ങൾ : രതീഷ്(തൃത്തല്ലൂരിൽബൈക്ക് മെക്കാനിക്ക്) സലീഷ്(ഡ്രൈവർ) രാഹുൽ (ദുബൈ )

Related posts

ഓപ്പറേഷൻ CY HUNT : തൃശ്ശൂർ റൂറലിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി 22 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.

murali

വാഹനാപകടം: നാലുപേർക്ക് പരിക്ക്.

murali

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ; രണ്ടു ഗഡു വെള്ളിയാഴ്‌ച മുതൽ വിതരണം ചെയ്യും.

murali
error: Content is protected !!