NCT
KeralaNewsThrissur News

ചാലക്കുടിയിൽ പൂട്ടിക്കിടന്ന തിയറ്റർ തകർത്ത് മോഷണം: പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ പ്രതി റിമാന്റിൽ.

ചാലക്കുടി : നഗരത്തിലെ പൂട്ടിക്കിടക്കുന്ന ഐനിക്കൽ തിയറ്ററിൽ അതിക്രമിച്ച് കയറി ലക്ഷക്കണക്കിന് രൂപയുടെ അലുമിനിയം സാമഗ്രികൾ മോഷ്ടിച്ച കേസിൽ പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി മുഹമ്മദ് സലിം (44) ആണ് തൃശൂർ റൂറൽ പോലീസിന്റെ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ചാലക്കുടി നോർത്തിൽ സ്ഥിതി ചെയ്യുന്ന തിയറ്ററിന്റെ വാതിൽ തകർത്ത് അകത്തുകയറിയ പ്രതി, അവിടെയുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയോളം വിലവരുന്ന അലുമിനിയം ഗ്ലാസ് വർക്കുകൾ നശിപ്പിച്ചു. തുടർന്ന് ഇതിലെ അലുമിനിയം ചാനലുകൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

ചാലക്കുടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശശികുമാർ, എസ്.ഐ മാരായ അജൽ, വസന്തകുമാർ, എ.എസ്.ഐ വിനോദ്, സി.പി.ഒ അമൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

വാഹനാപകടം : രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം.

murali

ഒരുലക്ഷത്തിലധികം പണമടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ മൂന്നാം കണ്ണിൽ കുടുങ്ങി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ.

murali

ബൈക്കിൽ എത്തി സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന സംഘത്തിലെ ഒരാൾ കൂടി ഒല്ലൂരിൽ പിടിയിൽ.

murali
error: Content is protected !!