NCT
KeralaNewsThrissur News

മൂന്ന് വയസുകാരി ദുബൈയില്‍ ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു

ദുബായ് : ദുബായിലെ ഫ്ലാറ്റ് ബാൽക്കണിയിൽ നിന്നും താഴേക്ക് വീണ് ഇരിങ്ങാലക്കുട സ്വദേശിനി ഹന്ന റോസ് ആണ് മരിച്ചത്. ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശികളായ മഞ്ഞളി ഡിബിൻ, ജെയിൻ ദമ്പതികളുടെ മകളാണ്.
​
അഞ്ചാം നിലയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഫ്ലാറ്റിലെ സിറ്റൗട്ടിനോട് ചേർന്നുള്ള ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കെ തറയിലെ ചില്ല് പാളി തകർന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
കളിച്ചുനടക്കേണ്ട പ്രായത്തിൽ അപ്രതീക്ഷിതമായി എത്തിയ മരണം കുടുംബത്തിന് വലിയ ആഘാതമായിരിക്കുകയാണ്. സഹോദരങ്ങൾ ഗ്രേസ് തെരേസ, ആൽഫ്രഡ് ജോൺ എന്നിവരാണ്.

Related posts

തളിക്കുളത്ത് കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരിക്ക്.

murali

ക്ഷേത്രക്കുളത്തിന്റെ കൈവരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

ചേറ്റുവ അഴിമുഖത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽപെട്ടവരിൽ രണ്ട് പേർ രക്ഷപ്പെട്ടു, ഒരാളെ കാണാതായി.

murali
error: Content is protected !!