NCT
KeralaNewsThrissur News

വിദ്യാർത്ഥികളുടെ ഫോട്ടോ ആപ്പ് ഉപയോഗിച്ച് നഗ്ന ചിത്രങ്ങൾ നിർമ്മിച്ച പ്രിൻസിപ്പലിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

വിദ്യാർത്ഥികളുടെ ചിത്രം ആപ്പ് ഉപയോഗിച്ച് നിർമ്മിച്ച കുന്നംകുളം വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൽസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ അടാട്ട് ചിറ്റിലപ്പിള്ളി വാലിക്കോടത്ത് വീട്ടിൽ സജു വർഗീസിനെ (48) പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

മൊബൈൽ ആപ്പിലൂടെ വിദ്യാർത്ഥികളുടെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്തുവെന്നും ഇത്തരം ഫോട്ടോകൾ റി സൈക്കിൾ ബിന്നിൽ നിന്നും വിദ്യാർത്ഥികൾക്ക് അവിചാരിതമായി ലഭിക്കുകയും ചെയ്തുവത്രേ.സ്കൂളിൽ പഠന ആവശ്യത്തിനായി അധ്യാപകൻ കുട്ടികൾക്ക് ഫോൺ കൊടുത്തിരുന്നു.ഇതിനിടെയാണ് ചിത്രങ്ങൾ കുട്ടികൾ കണ്ടതെന്ന് പറയുന്നു.

വീട്ടിൽ അറിയിച്ച ശേഷം രക്ഷിതാക്കളോടൊപ്പം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നുവത്രേ. കൂടുതൽ ഫോട്ടോകൾ മോർഫിംഗ് ചെയ്തിട്ടുണ്ടെന്നും പറയുന്നുണ്ട്. പ്രിൻസിപ്പലിനെതിരെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കുന്നംകുളം പോലീസ് പോക്സോ കേസ് എടുത്തിരുന്നു.

Related posts

വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

murali

ഓണ്‍ലൈന്‍വഴി ജോലി വാഗ്ദാനംചെയ്ത് പണംതട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍.

murali

വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, വരുന്നത് ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്

murali
error: Content is protected !!