NCT
KeralaNewsThrissur News

തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ചൊവ്വാഴ്ച

തൃപ്രയാർ : ആറാട്ടുപുഴ ദേവസംഗമത്തിൽ നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ചൊവ്വാഴ്ച നടക്കും. കർക്കടകം രാശിയിൽ പകൽ 1.50 നും 2.30 നും മധ്യേയാണ് ചടങ്ങ്.

ഊരായമക്കാർ കുളിച്ച് മണ്ഡപത്തിലെത്തി തേവരെ എഴുന്നള്ളിക്കുവാൻ അനുവാദം നല്കുന്നു. തുടർന്ന് തൃക്കാൽ ശാന്തി ഭഗവാനെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. ബ്രാഹ്മണി പാട്ടും മണ്ഡപത്തിൽ പറയും കഴിഞ്ഞ് ഭഗവാൻ ആറാട്ടിനായി സ്വർണ്ണക്കോലത്തിൽ 5 ആനകളുമായി സേതുകുളത്തിലേക്ക് എഴുന്നള്ളും. ആറാട്ടിനു ശേഷം പാണ്ടിമേളത്തിൻ്റെ അകമ്പടിയോടുകൂടി ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളും.

പതിവ് ചടങ്ങുകൾക്ക് ശേഷം പാണി കൊട്ടി പുറത്തേക്ക് എഴുന്നള്ളിച്ച് തീർത്ഥ കിണറ്റിൻ കരയിൽ ചെമ്പിലാറാട്ട് ‘ തുടർന്ന് അത്താഴപൂജ , അത്താഴ ശീവേലി എന്നിവ നടക്കും. 25 ന് ബുധനാഴ്ച രാവിലെ നടക്കൽ പൂരം’ ഭഗവാൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളും. തുടർന്ന് പുത്തൻകുളത്തിൽ ആറാട്ട് ‘ വൈകീട്ട് 4 മണിയോടെ കാട്ടൂർ പൂരത്തിന് പോവും. 26 ന് വ്യാഴാഴ്ച രാവിലെ ബ്ലാഹയിൽ കുളത്തിൽ ആറാട്ട് ‘

വൈകീട്ട് നിയമവടിക്കു ശേഷം കുറുക്കൻ കുളത്തിൽ ആറാട്ട്’ 27 ന് വെള്ളിയാഴ്ച രാവിലെ വെന്നിക്കൽ അമ്പലത്തിലെ പറയെടുപ്പിനു ശേഷം വലപ്പാട് കോതകുളത്തിൽ ആറാട്ട്. ശേഷം പൈനൂർ പാടത്ത് ചാലുകുത്തൽ ചടങ്ങ്. ശേഷം തേവർ തിരിച്ചെത്തും. വൈകീട്ട് രാമൻകുളം ആറാട്ട്. 28 ന് ശനിയാഴ്ച രാവിലെ പുത്തൻകുളത്തിൽ ആറാട്ട് ‘ വൈകീട്ട് നിയമ വെടിക്ക് ശേഷം തേവർ പള്ളിയോടത്തിൽ പുഴ കടക്കും.

തുടർന്ന് കിഴക്കേ നടക്കൽ പൂരം, ഊരായ്മ ഇല്ലങ്ങളിൽ പൂരം ‘ 29 ന് ഞായറാഴ്ച രാവിലെ കുട്ടൻ കുളത്തിൽ ആറാട്ട്. തിരിച്ച് ക്ഷേത്രത്തിൽ എഴുന്നള്ളും. വൈകീട്ട് സ്വർണ്ണക്കോലത്തിൽ പള്ളിയോടത്തിൽ പുഴ കടന്ന് തന്ത്രി ഇല്ലത്തേക്ക് എഴുന്നള്ളും. 30 ന് തിങ്കളാഴ്ച വൈകീട്ട് നിയമവെട്ടിയും അത്താഴ പൂജയും. അത്താഴ ശീവേലിയും കഴിഞ്ഞ് തേവർ പള്ളിയോടക്കാൽ ആറാട്ടുപുഴ പൂരത്തിന് എഴുന്നള്ളുവാനായി സ്വർണ്ണക്കോലത്തിൽ പുറപ്പെടും.

രാത്രി 9 ന് ചിറക്കൽ സെൻ്ററിൽ തേവരെ ഇറക്കി എഴുന്നള്ളിക്കും ‘ കൂടൽമാണിക്യം ക്ഷേതത്തിൽ നിന്ന് കൊണ്ടുവരുന്ന താമരമാല കൊണ്ട് ഭഗവാനെ അലങ്കരിക്കും. തുടർന്ന് എഴുന്നള്ളുന്ന തേവർ പല്ലിശ്ശേരി സെൻ്റിൽ 5 ആനകളോട് കൂടിയും പഞ്ച വാദ്യം കഴിഞ്ഞ് 11 ആനകളോടെയും കൈതവളപ്പിൽ എത്തും.

31 ന് ആറാട്ട് പുഴ പൂരം കഴിഞ്ഞ് തിരിച്ചെത്തുന്ന തേവർക്ക് ഉത്രം വിളക്ക് ആഘോഷിക്കും. സേതുകുളത്തിൽ ആറാട്ട് കഴിഞ്ഞ് തിരിച്ചെത്തുന്ന തേവർ വിളക്കാചാരം കഴിഞ്ഞ് അകത്തേക്ക് എഴുന്നള്ളും. ഇതോടെ പൂരത്തോടനബന്ധിച്ച ചടങ്ങുകൾക്ക് സമാപനമാവും.

Related posts

നിരോധിത പുകയി ലഉൽപ്പനങ്ങളുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

murali

ഗാർഹിക പീഢന പരാതി; ഇരിങ്ങാലക്കുടയിൽ ഗർഭിണി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്‌റ്റഡിയിൽ.

murali

ചേറ്റുവ പാലത്തിൽ വിളക്കണഞ്ഞിട്ട് മാസങ്ങൾ: അപകട സാധ്യത ചൂണ്ടിക്കാണിച്ചിട്ടും കണ്ടില്ലെന്ന് നടിച്ച് അതികൃതർ.

murali
error: Content is protected !!