NCT
KeralaNewsThrissur News

ദേശീയ യൂത്ത് വോളിബോൾ ചാമ്പ്യന്മാരായ കേരള വനിത ടീമിന് സ്വീകരണം നൽകി.

ഒഡീഷ്യയിലെ ഭുവനേശ്വറിൽ മാർച്ച് 5 മുതൽ 20 വരെ നടന്ന 26 മത് ദേശീയ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ എട്ടു വർഷങ്ങൾക്കു ശേഷം കിരീടം നേടിയ കേരള യൂത്ത് വനിതാ ടീം അംഗങ്ങൾക്കും, ഒഫീഷ്യൽസിനും കേരള സംസ്ഥാന വോളിബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് സ്വീകരണം നൽകി

ഗുജറാത്ത്, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ,ഓഫ് ഇന്ത്യ, വെസ്റ്റ് ബംഗാൾ, ഹരിയാന,തമിഴ്നാട് എന്നീ ശക്തരായ ടീമുകളെ പരാജയപ്പെടുത്തി കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് കേരളം കിരീടത്തിൽ മുത്തമിട്ടത്. സ്വീകരണ ചടങ്ങിൽ ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി  സുരേഷ് KR ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട്  അഖിൽ അനിരുദ്ധൻ,

സംസ്ഥാന വോളിബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് പ്രസിഡണ്ട്  ബിജുരാജ്, സംസ്ഥാന വോളിബോൾ അസോസിയേഷൻ ജോയിൻ സെക്രട്ടറി ബിന്നി, തൃശ്ശൂർ ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി  ജോഷി ജോർജ്, പ്രസിഡണ്ട്  പി ശിവകുമാർ സംസ്ഥാന ഭാരവാഹികളായ  സുദേവൻ, ബൈജു കെ ഇസ്മയിൽ, പരമേശ്വരൻ മാസ്റ്റർ, ശശിധരൻ മാസ്റ്റർ അസോസിയേഷൻ, ദേശീയ സംസ്ഥാന റഫറിമാരും മറ്റു അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

Related posts

വി എസ് അച്യുതാനന്ദൻ അന്തരിച്ചു.

murali

സ്വർണ്ണം വില റെക്കോർഡ് ഉയരത്തിൽ.

murali

ഫാഷൻ ഡിസൈനിഗിന്റെ മറവിൽ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം രണ്ട് പ്രതികൾ അറസ്റ്റിൽ.

murali
error: Content is protected !!