NCT
KeralaNewsThrissur News

കേരളത്തിൽ അഞ്ചുദിവസം മഴ തുടരും.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും

ഞായറാഴ്ച‌ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലേർട്ട് നിലവിലുള്ളത്. വരും ദിവസങ്ങളിൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Related posts

നാട്ടികയിൽ വികസന ചെയർപേഴ്സൺ സ്ഥാനം യൂ.ഡി.എഫിന്.

murali

റെയില്‍വേസ്റ്റേഷന്‍ പാര്‍ക്കിംഗ് ഏരിയയിലെ തീപിടുത്തം; നഷ്ടപരിഹാരം നല്‍കുന്നത് വേഗത്തിലാക്കണം: ജില്ലാ കളക്ടര്‍.

murali

വാടാനപ്പള്ളി തൃത്തല്ലൂരിൽ വാഹനാപകടം; ആംബുലൻസ് ഇടിച്ച് ബേക്കറി ഉടമ മരിച്ചു.

murali
error: Content is protected !!