NCT
KeralaNewsThrissur News

കൊട്ടിക്കലാശം : നാട്ടിക നിയോജകമണ്ഡലം തൃപ്രയാർ സെന്ററിൽ ആവേശമായി.

തൃപ്രയാർ : നിയമ സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് സമാപനം കുറിച്ച് നാട്ടികയിലെ മൂന്ന് മുന്നണി കളുടെയും കൊട്ടിക്കലാശം തൃപ്രയാറിൽ ആവേശകരമായി. നൂറുകണക്കിന് പ്രവർത്തകർ പ്രകടനങ്ങളിൽ പങ്കാളികളായി. എൽഡിഎഫ് സ്ഥാനാർഥി ഗീതാഗോപി നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ തൃപ്രയാർ സെൻററിലേക്ക് എത്തി.

പ്രകടനത്തിനും റോഡ് ഷോയ്ക്കും എൽഡിഎഫ് നേതാക്കളായ ടി ആർ രമേഷ് കുമാർ, പി കെ ഷാജൻ, കെ പി സന്ദീപ്, എ എസ് ദിനകരൻ, യുകെ ഗോപാലൻ, കെ എം കിഷോർകുമാർ, ടി ഐ മധുസൂദനൻ, കെ ആർ സീത, ഷീലാ വിജയകുമാർ ഷീനാപറയാങ്ങാട്ടിൽ, സി ആർ മുരളീധരൻ സജ്നാ എന്നിവർ നേതൃത്വം നൽകി.

യുഡിഎഫ് സ്ഥാനാർത്ഥി സുനിൽ ലാലൂർ പെരുമ്പിള്ളിശേരിയിൽ നിന്നും ഉച്ചയ്ക്ക് റോഡ് ഷോടെയാണ് ആരംഭിച്ചത്. വൈകീട്ട് തൃപ്രയാർ സെന്ററിൽ സമാപിച്ചു. യുഡിഎഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. എൻഡിഎ സ്ഥാനാർത്ഥി സി.സി. മുകുന്ദനും ഒട്ടേറെ പ്രവർത്തകർ പങ്കെടുത്ത റാലിയോടെയാണ് തൃപ്രയാർ സെന്ററിൽ കൊട്ടിക്കലാശം നടത്തിയത്.

Related posts

ഓപ്പറേഷൻ കാപ്പ തുടരുന്നു: കുപ്രസിദ്ധ മയക്കുമരുന്ന് ഗുണ്ട കരുവന്നൂർ സ്വദേശി ഷമീർ അറസ്റ്റിൽ.

murali

ദേശിയ പൊതുപണിമുടക്കിന്റെ ഭാഗമായി നാട്ടിക ഏരിയ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വലപ്പാട് പ്രകടനം നടത്തി.

murali

അവഗണനയിൽ നിന്നും മോചനമില്ലാതെ ചേറ്റുവ പാലം.

murali
error: Content is protected !!