NCT
KeralaNewsThrissur News

അവഗണനയിൽ നിന്നും മോചനമില്ലാതെ ചേറ്റുവ പാലം.

ചേറ്റുവ പാലത്തിലെ കുഴികൾ അടച്ചിട്ടും, അടച്ചിട്ടും അടയാതെ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. പലതവണ അപകടങ്ങൾ ഉണ്ടായിട്ടും, പാലത്തിലെ ശോചനീയാവസ്ഥ കണ്ടിട്ടും ദേശീയപാത അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.

ചേറ്റുവ പാലത്തിൽ ചെറുതും വലുതുമായി ഇരുപതിൽപരം കുഴികളുണ്ട്, പാലത്തിലേക്ക് കയറുന്ന ഭാഗത്തും ഇറങ്ങുന്ന ഭാഗത്തും വലിയ കുഴികളാണ്, കുഴിയായി കിടക്കുന്ന ഭാഗത്ത് പാലത്തിലെ ഇരുമ്പ് കമ്പികൾ പുറത്തായി നിൽക്കുന്ന നിലയിലാണ്,
ബൈക്ക് പോലുള്ള ചെറിയ വാഹനങ്ങൾ പാലത്തിലെ കുഴി കാണുമ്പോൾ കുഴിയിൽ ചാടാതിരിക്കാൻ പെട്ടന്ന് വെട്ടിച്ചു മാറ്റാൻ ശ്രമിക്കുന്നത് വലിയ അപകടം ഉണ്ടാകാൻ സാധ്യത ഏറെയാണ്.

പാലത്തിലെ കുഴി കാണുമ്പോൾ വാഹന യാത്രക്കാർ കുഴിയിൽ ചാടാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് പിടിക്കുന്നതും വാഹനം വെട്ടിച്ചു മാറ്റുന്നതും വലിയ അപകടങ്ങൾക്ക് കാരണമാകും, പാലത്തിലെ കുഴികൾ അടച്ചത് ആശാസ്ത്രീയ മായരീതിയിൽ ആയത്കൊണ്ടാണ് വീണ്ടും വീണ്ടും കുഴി കൾ രൂപപ്പെടുന്നത്.

ചേറ്റുവ പാലത്തിനോടുള്ള അവഗണന അധികൃതർ അവസാനിപ്പിക്കണമെന്നും, പാലത്തിലെ വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കണമെന്നും, വാഹന യാത്രക്കാർക്ക് ഭീഷണിയായി ദേശീയ പാതയിൽ പല ഭാഗങ്ങളിൽ ആയി രൂപപ്പെട്ടിട്ടുള്ള കുഴികൾ അടിയന്തരമായി അടച്ച് വാഹന യാത്രാക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.

പാലത്തിനോടുള്ള അവഗണന ഇനിയും തുടർന്നാൽ പൊതുജന ങ്ങളുടയും വാഹനയാത്ര ക്കാരുടെയും സുരക്ഷക്കുവേണ്ടി ഹൈകോടതിയെ സമീപിക്കുമെന്ന് ലത്തീഫ് കെട്ടുമ്മൽ പറഞ്ഞു.

Related posts

പെരിഞ്ഞനത്ത് ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

murali

പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ്സിലെ പ്രതി അറസ്റ്റിൽ.

murali

റോസി നിര്യാതയായി.

murali
error: Content is protected !!