ചാവക്കാട് – വടക്കാഞ്ചേരി സംസ്ഥാന പാതയിൽ കാഞ്ഞിരക്കോട് തോട്ടുപാലം ടർഫിന് സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശികളായ കൊട്ടാരപറമ്പിൽ ഷൗക്കത്തലി(45), ഭാര്യ മുബീന(37), മക്കളായ ഫാത്തിമ ജന്ന(3), മുഫ്ലിഹ്(10) എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് ഇന്ന് പുലർച്ചെ1.35 ന് അപകടത്തിൽ പെട്ടത്. ഇവരെ വടക്കാഞ്ചേരി ആക്ട് സ് പ്രവർത്തകർ തൃശൂർ ഗവ:മെഡിക്കൽ കോളേജ് ആശുപത്രിയിൽപ്രവേശിപ്പിച്ചു.
