NCT
KeralaNewsThrissur News

ബൈക്ക് അപകടത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.

ചാവക്കാട് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചാവക്കാട് തൊട്ടാപ്പ് ലൈറ്റ് ഹൗസിന് സമീപം എടശ്ശേരി ബദറുവിന്റെ മകൻ ഫഹദ് 20 വയസ്സ് മരണപ്പെട്ടത് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് മലപ്പുറത്ത് വച്ചായിരുന്നു അപകടം.

മഅ്ദിൻ അക്കാദമിയിലെ വിദ്യാർത്ഥിയായ ഫഹദ് ഇതേ സ്ഥാപനത്തിലെ
അധ്യാപകനുമായി ബൈക്കിൽ സഞ്ചരിക്കവേ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത് അപകടത്തിൽ രണ്ടുപേർക്കും സാരമായി പരിക്കേറ്റിരുന്നു. അധ്യാപകനായ അസ്ലം അഹസനി അപകടസമയം തന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റ ഫഹദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞു വരികയായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച മഗ്‌രിബ് നമസ്കാരശേഷം സമീപത്ത് നടക്കുന്ന ഒരു ക്ലാസിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഫഹദ് അസ്‌ലം അഹസനിയും ഒത്ത് ബൈക്കിൽ യാത്രയായത് മാതാവ് ഖൈറുണ്ണീസ, മറിയ, ആസിയ സഹോദരിമാരാണ്.

Related posts

ചാമക്കാല ബീച്ചിലേക്കുള്ള മരപ്പാലം തകർന്നു.

murali

എരണേഴത്ത് ശ്രീഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചുള്ള ദേവിയുടെ ഗ്രാമപ്രദക്ഷിണം നടന്നു.

murali

സിപിഎം ഡിവൈഎഫ്ഐ ഗുണ്ടകൾ കുഴൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ആക്രമിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

murali
error: Content is protected !!