NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് സ്കൂ‌ൾ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കാൽ കിലോ കഞ്ചാവുമായി പ്രതി അറസ്റ്റിൽ.

കൈപമംഗലം : വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപന നടത്താനായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം അച്ചംകണ്ടം ദേശത്ത് മാടേനി വീട്ടിൽ ശ്രീകുമാർ (29) എന്നയാളാണ് പിടിയിലായത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 13.05.26 ബുധനാഴ്ച വൈകുന്നേരം പ്രതിയുടെ അച്ഛകണ്ടത്തെ വീട്ടിൽ പരിശോധന നടത്തിയതിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപന നടത്താനായി സൂക്ഷിച്ച കാൽ കിലോ കഞ്ചാവ് സഹിതം തൃശ്ശൂർ റൂറൽ പോലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (77 JJ ACT) കൂടി കൂട്ടിച്ചേർത്ത് കേസെടുത്തു.

കൈപമംഗലം പോലീസ് സ്റ്റേഷൻ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഫാദിൽ, ജി എ എസ് ഐമാരായ മണികണ്ഠൻ, ജോബി പോൾ , ഡ്രൈവർ സി പിഒ വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലു ണ്ടായിരുന്നത്.

Related posts

ചാഴൂർ തെക്കെ ആലിന് സമീപം നിയന്ത്രണം വിട്ട കാർ കടയിലേയ്ക്ക് ഇടിച്ച് കയറി. ഒരാൾ മരിച്ചു.

murali

മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ്: എടത്തിരുത്തി കുട്ടമംഗലം സ്വദേശി പിടിയിൽ.

murali

മുളങ്കുന്നത്തുകാവ് ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ആള്‍ അത്യാഹിത വിഭാഗത്തിലെ ബാത്തുറൂമില്‍ തൂങ്ങിമരിച്ചു.

murali
error: Content is protected !!