NCT
KeralaNewsThrissur News

മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ്: എടത്തിരുത്തി കുട്ടമംഗലം സ്വദേശി പിടിയിൽ.

എടത്തിരുത്തി കിസാൻ സഹകരണ ബാങ്കിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. എടത്തിരുത്തി കുട്ടമംഗലം സ്വദേശി പോക്കാകില്ലത്ത് ബഷീർ (49) ആണ് പിടിയിലായത്.

പല തവണയായി 14 ലക്ഷം രൂപയാണ് ഇയാൾ തട്ടിയതെന്ന് പോലീസ് പറഞ്ഞു. ബാങ്കിൽ ഈയിടെ നടന്ന ഓഡിറ്റിൽ കുടിശിക കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഇയാൾ പണയപ്പെടുത്തിയ ആഭരണങ്ങൾ ബാങ്ക് അധികൃതർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

കയ്‌പമംഗലം ഇൻസ്പെക്ടർ ഷാജഹാൻ എം, എസ്. ഐ. മാരായ സൂരജ്, ബിജു തുടങ്ങിയവർ ചേർന്നാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Related posts

കുടുംബശ്രീയിലെ അഴിമതി: അന്വേഷണമാവശ്യപ്പെട്ട് കയ്പമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തി.

murali

മൊബൈലിലൂടെ തട്ടിപ്പ്; കയ്പമംഗലം ചളിങ്ങാട് സ്വദേശിയുടെ 40,000 നഷ്ടപ്പെട്ടു.

murali

പുഴ ഒഴുകിയെത്തി: താണിക്കുടം ഭഗവതിക്ക് ആറാട്ടായി.

murali
error: Content is protected !!