NCT
KeralaNewsThrissur News

കേച്ചേരി ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു.

കുന്നംകുളം : പന്നിത്തടം കേച്ചേരി ബൈപ്പാസ് റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. കാലടി പ്രേക്ഷിതാനം കോൺവെന്റിലെ സിസ്റ്റർമാർ സഞ്ചരിച്ചിരുന്ന ബൊലേറോയും കുറ്റിപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.
കേച്ചേരി കൂമ്പുഴ പാലത്തിന് സമീപം വെച്ച് ഇന്ന് പുലർച്ചെ ഒന്നേകാലിനായിരുന്നു അപകടം.കുറ്റിപ്പുറം സ്വദേശി അമ്പാലവീട്ടിൽ മുഹൈമിൻ ആണ് മരണപ്പെട്ടത്. പരിക്കേറ്റ രണ്ടു വാഹനത്തിൽ ഉള്ളവരെയും കുന്നംകുളം മലങ്കര, അമല ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Related posts

നയനയ്ക്ക് അടച്ചുറപ്പുള്ള വീട് ഒരുക്കും : സുരേഷ് ഗോപി

murali

മനക്കൊടി സ്വദേശിയുടെ കാർ മോഷ്ടിച്ച കേസ്സിൽ രണ്ട് പേർ അറസ്റ്റിൽ.

murali

ഇരിങ്ങാലക്കുട ബില്യൺ ബീസ് ഷെയർ തട്ടിപ്പ് : കെണിയിൽ വീണവരിൽ ഏറെയും പ്രവാസികൾ; കള്ളപ്പണ ഇടപാടുകളും നടന്നതായി സൂചന.

murali
error: Content is protected !!