കുന്നംകുളത്ത് പോർക്കളെങ്ങാട് ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പോർക്കളെങ്ങാട് സ്വദേശി ആലിക്കൽ വീട്ടിൽ നിർമ്മലന്റെ മകൻ നിഷാദ് ആണ് മരിച്ചത്.
ഇരുമ്പ് ഷീറ്റിന് മുകളിലൂടെ തൊട്ടടുത്ത വീട്ടിലേക്കുള്ള സർവ്വീസ് കണക്ഷൻ പോയിരുന്നു. ഇതിൽ നിന്നാണ് ഷോക്കേറ്റത്. അപകടം കണ്ട് നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് കെ എസ് ഇ ബി ജീവനക്കാർ വൈദ്യുതി ബന്ധം വിച്ഛേദിച്ച് നിഷാദിനെ ഇറക്കി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ഷീറ്റിനു മുകളിലൂടെ അനധികൃതമായാണ് കെഎസ്ഇബി സർവീസ് വയർ വലിച്ചിരുന്നത് എന്നും പരാതി ഉയർന്നിട്ടുണ്ട്.
