NCT
KeralaNewsThrissur News

തളിക്കുളം സ്നേഹതീരം ബീച്ചിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു.

തളിക്കുളം സ്നേഹതീരം ബീച്ചിന് വടക്ക് ചെമ്മീൻ കെട്ടിന് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. കോയമ്പത്തൂർ സ്വദേശി തമിഴളകൻ ( 27) മരണപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം 5 മണിയോടെ കണ്ടെത്തുകയായിരുന്നു.

കോയമ്പത്തൂരിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയ 13 പേരടങ്ങുന്ന സംഘത്തിലെ അംഗമാണ് തമിഴളകൻ. കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. കാണാതായ യുവാവിനായി നാട്ടുകാരും ലൈഫ് ഗാർഡുമാരും ചേർന്ന് രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചലിലാണ് സമീപ പ്രദേശത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Related posts

നാട്ടികയിൽ രാഷ്ട്രീയ ട്വിസ്റ്റ്; സി.സി. മുകുന്ദന് കോൺഗ്രസ് പിന്തുണയില്ലെന്ന് ജില്ലാ നേതൃത്വം.

murali

സ്ഫോടക വസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഇന്നോവ കാർ വെട്ടിപൊളിക്കുകയും ചെയ്ത കേസ്സിൽ മൂന്ന് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

murali

ദീപക്കിന്റെ കൊലപാതകം : അഞ്ച് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ.

murali
error: Content is protected !!