നാട്ടികയിലെ ജനതാദൾ (യു) നേതാവ് ദീപക്കിന്റെ കൊലപാതകം: 5 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി. ഒന്ന് മുതൽ അഞ്ചു വരെ പ്രതികളായ ഋഷികേശ്, നിജിൻ, പ്രശാന്ത്, രസന്ത്, ബ്രഷ്നേവ് എന്നിവരെയാണ് അപ്പീലിൽ ഹൈക്കടോതി കുറ്റക്കാരണെന്ന് കണ്ടെത്തിയത്.
അഞ്ച് പ്രതികൾക്കുമെതിരെ കൊലക്കുറ്റം നിലനിൽക്കും. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി നിർദേശം. 2015 മാർച്ച് 24നാണ് പഴുവിൽ വെച്ച് ദീപക് വെട്ടേറ്റ് മരിച്ചത്.
