NCT
KeralaNewsThrissur News

കൂട്ടആത്മഹത്യ ശ്രമം; അച്ഛനും, മകളും മരിച്ചു.

കുന്നംകുളം പഴഞ്ഞി അരുവായിൽ കൂട്ടആത്മഹത്യ ശ്രമം. അച്ഛനും, മകളും മരിച്ചു.
അമ്മയും, മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. അരുവായി പത്തങ്ങാടി റോഡ് മടിക്കനായ്ക്കൽ സിബി (51), മകൾ അലീന എന്നിവരാണ് മരിച്ചത്.

ജീവിതം അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് കുറിപ്പും ഇവർ എഴുതിവെച്ചിട്ടുണ്ട്. രാവിലെയോടെ ഇവരുടെ മകൻ പോലീസിനെ തങ്ങൾ വിഷം കഴിച്ചിട്ടുണ്ടെന്ന വിവരം അറിയിക്കുകയായിരുന്നു. പോലീസ് അടുത്ത വീട്ടുകാരെ ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുമ്പോഴേക്കും രണ്ടു പേർ മരിച്ചിരുന്നു. അലീന നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. ആദിത്യനെ ഇന്ന് ബിടെക് കോഴ്സിന് ചേർക്കാനിരിക്കുകയായിരുന്നു.

സിബി ഖത്തറിൽ നിന്ന് ഇന്നലെ രാവിലെയാണ് എത്തിയത്. ഡിസൈനർ ആയിരുന്ന സിബിയുടെ  ജോലി നഷ്ടപ്പെട്ടതും, ഇത് സംബന്ധിച്ച മനോവിഷമവും സാമ്പത്തിക ബാധ്യതയുമാണ് കുടുംബത്തെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

സിബി വിഷം കഴിച്ച ശേഷം കിണറ്റിൽ ചാടുകയും, അലീന തൂങ്ങിയ നിലയിൽ ആയിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെ സമീപവാസികളാണ് ദുരന്തം ആദ്യമറിഞ്ഞത്. പഞ്ചായത്ത് പ്രസിഡൻറ് കെ.ജയശങ്കർ ,കുന്നംകുളം പോലീസ്, ഫയർഫോഴ്സ്,നന്മ ആംബുലൻസ് സംഘം തുടങ്ങിയവർ സ്ഥലത്തെത്തി രക്ഷാ നടപടികൾക്ക് നേതൃത്വം നൽകി.

Related posts

മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച് അവശനാക്കി: മൂന്ന് പേർ പിടിയിൽ.

murali

കുവൈത്തിൽ ന്യുമോണിയ ബാധിച്ച് ഏങ്ങണ്ടിയൂർ സ്വദേശി മരിച്ചു.

murali

പലിശക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു.

murali
error: Content is protected !!