NCT
KeralaNewsThrissur News

നിയന്ത്രണം വിട്ട കാറിടിച്ച് ഇലക്ട്രിസിറ്റി പോസ്റ്റ് തകർന്നു.

മൂന്നുപീടിക ഇരിങ്ങാലക്കുട സംസ്ഥാനപാതയിൽ കാക്കത്തുരുത്തി പള്ളിവളവിലെടുത്ത് നിയന്ത്രണംവിട്ട കാർ ഇടിച്ച് ഇലക്ട്രിസിറ്റി പോസ്‌റ്റ് തകർന്നു. കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തരയോടെ കാക്കാത്തുരുത്തി പള്ളിവളവിന് പടിഞ്ഞാറ് ഭാഗത്താണ് അപകടമുണ്ടായത്.

ഇരിഞ്ഞാലക്കുടയിൽ പോയി മടങ്ങുകയായിരുന്ന പെരിഞ്ഞനം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് . പോസ്‌റ്റ് ഇടിച്ചു തകർത്ത കാർ സമീപത്തെ തമാം പാലസ് എന്ന കടയിലേക്കും ഇടിച്ചു കയറി. കടക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

Related posts

ചെന്ത്രാപ്പിന്നിയിൽ പിക്കപ്പ് വാഹനം മറിഞ്ഞ് അപകടം.

murali

പഴുവിലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.

murali

തൃപ്രയാർ വിബി മാളിന് സമീപം നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു: അപകടത്തിൽ 3 പേർക്ക് പരിക്ക്.

murali
error: Content is protected !!