NCT
KeralaNewsThrissur News

വീട്ടുമുറ്റത്ത് ഇരിക്കുമ്പോൾ പ്ലസ് ടു വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ ആക്രമണം; വളർത്തുനായയും ചത്തു. നാട്ടുകാർ ആശങ്കയിൽ.

തൃശ്ശൂർ അരിമ്പൂർ പഞ്ചായത്ത് പത്താം വാർഡിലെ മനക്കൊടി സ്റ്റുഡന്റ്സ് റോഡിൽ താമസിക്കുന്ന കിഴക്കൂട്ട് പ്രകാശന്റെ മകൾ പ്ലസ് ടു വിദ്യാർത്ഥിനിയായ വിദ്യാർത്ഥിനിയായ ആവണിക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. വലത് കൈയിലും ഇടത് കാലിലും കടിയേറ്റ് പരിക്കേറ്റ വിദ്യാർത്ഥിനിയെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പേവിഷബാധ പ്രതിരോധ ചികിത്സയും കുത്തിവയ്പ്പുകളും നൽകി.
ആക്രമണത്തിനിടെ വീട്ടിലെ വളർത്തുനായയെയും തെരുവ് നായ കടിച്ചുകൊന്നതായി കുടുംബം അറിയിച്ചു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും അടിയന്തര നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Related posts

അന്തിക്കാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം ഉദ്ഘാടനം സി സി മുകുന്ദൻ എംഎൽഎ നിർവ്വഹിച്ചു.

murali

ട്രെയിനില്‍ നിന്നും വീണ് യുവാവ് മരിച്ചു.

murali

ഓൺലൈൻ ടാസ്കിലൂടെ 8,69000/-രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതിയെ ഉത്തർപ്രദേശിൽ നിന്നും പിടികൂടി.

murali
error: Content is protected !!