അന്തിക്കാട് : നാട്ടിക നിയോജക മണ്ഡലം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 95 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച അന്തിക്കാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കെട്ടിടത്തിൻ്റെ ഉദ്ഘാടനം സി സി മുകുന്ദൻ എംഎൽഎ നിർവ്വഹിച്ചു.
ചടങ്ങിൽ എംഎൽഎയുടെ ഇടപെടലിൽ പെരിങ്ങോട്ടുക്കര സ്വദേശി മുത്തേടത്തറ വി കെ കാദർ സ്പോൺസർ ചെയ് 10 പേഷ്യൻ്റ് ബെഡുകളും, കട്ടിലുകളും വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ , ജില്ലാപഞ്ചായത്ത് അംഗം വി എൻ സുർജിത്ത് ,
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത്ത് അന്തിക്കാട് , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ വി ശ്രീവത്സൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേനക ടീച്ചർ , ശരണ്യ , കെ കെ പ്രദീപ് , ജ്യോതി രാമൻ തുടങ്ങിയർ സംസാരിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ വൈശാഖ് നന്ദി പറഞ്ഞു.
