NCT
KeralaNewsThrissur News

കയ്‌പമംഗലം സ്വദേശികളുടെ കാർ തോട്ടിൽ വീണ് അപകടം.

കയ്‌പമംഗലം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ കൊടകര മറ്റത്തൂരിൽ തോട്ടിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന അഞ്ച് പേരെയും നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. വെള്ളത്തിൽ മുങ്ങിയ കാർ ഇതുവരെയും പുറത്തെടുക്കാനായിട്ടില്ല. ഇന്ന് രാത്രി എട്ടരയോടെ മറ്റത്തൂർ വാസുപുരം എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്.

മാപ്പ് നോക്കി യാത്ര ചെയ്യവെയാണ് അപകടമുണ്ടായതെന്ന് പറയുന്നു. കയ്‌പമംഗലം സ്വദേശികളായ സതീഷ്, മിഥുൻ, വിഷ്ണു, ശരത്, അനന്തു എന്നിവരാണ് കാറിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും പോലീസ് അറിയിച്ചു.

Related posts

ക്ഷേത്രപരിസരത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ കുത്തി പരിക്കേൽപ്പിച്ചു : പ്രതി പിടിയിൽ

murali

ബാലചന്ദ്രൻ വടക്കേടത്തിന് ജന്മനാട് വിട നൽകി.

murali

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ വിശ്വാസ പരിശീലനദിനാഘോഷം നടത്തി.

murali
error: Content is protected !!