തൃശൂർ : വടൂക്കര ജയ്കിസാൻ റോഡിൽവച്ച് പ്രായപൂർത്തിയാകാത് കുട്ടിക്ക് കഞ്ചാവ് വില്പനനടത്തുകയായിരുന്ന പുത്തൂർ ചേമ്പൂർ സ്വദേശിയായ തോമ്പിൽ വീട്ടിൽ ശരത്ത് (29), കണിമംഗലം പനമുക്ക് സ്വദേശിയായ രാമൻചിറമഠവീട്ടിൽ അഭിലാഷ് രാജൻ (28) എന്നിവരെയാണ് നെടുപുഴ പോലീസ് തൂഫാൻ ദി നാർക്കോ ഹണ്ടുമായി ബന്ധപ്പെട്ട പരിശോധനയിൽ പിടികൂടിയത്. പ്രതികളിൽ നിന്ന് 6.65 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
16.8.2026 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം പ്രതികൾ ബുള്ളറ്റിലെത്തി കുട്ടിക്ക് കഞ്ചാവ് വില്പന നടത്തുകയായിരുന്നു ഈ സമയം തൂഫാൻ ദി നാർക്കോ ഹണ്ടുമായി ബന്ധപ്പെട്ട് വാഹനപരിശോധനയും പട്രോളിങ്ങും നടത്തിയിരുന്ന നെടുപുഴ പോലീസ് സബ് ഇൻസ്പെക്ടർ പി.സി സനേഷ് പട്രോളിങ്ങിനിടയിൽ പോലീസിനെ കണ്ട് പരിഭ്രമിച്ചുനിൽക്കുന്ന കുട്ടിയെ ശ്രദ്ധിക്കുകയും സംശയാസ്പദമായി കണ്ട കുട്ടിയോട് കൂടുതലായി ചോദിച്ചറിഞ്ഞപ്പോഴാണ് പ്രതികളിൽ നിന്നും കഞ്ചാവ് വാങ്ങാൻ വന്നതാണെന്നും പ്രതികളിൽ വില്പനക്കായുള്ള കഞ്ചാവ് ഉണ്ടെന്നും അറിവായത്.
പിന്നീട് പ്രതികളെ പരിശോധിച്ചപ്പോൾ 6.65 ഗ്രാം കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. അന്വേഷണത്തിൽ കഞ്ചാവ് കൊയമ്പത്തൂരിൽ നിന്നും ലഭിച്ചതാണെന്നും വ്യക്തമായി. ഈ കേസിലെ ഒരു പ്രതിയായ ശരത്ത് ഒല്ലൂർ പോലീസ് സ്റ്റേഷനിലെ റൌഡിലിസ്റ്റിൽ ഉൾപ്പെട്ടയാളും ഒല്ലൂർ പോലീസ് സ്റ്റേഷനിലെ ഏഴോളം ക്രിമിനൽ കേസുകളിലെ പ്രതിയുമാണ്. മറ്റൊരു പ്രതിയായ തൃശൂർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നാലോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
നെടുപുഴ SHO സബ് ഇൻസ്പെക്ടർ പി.സി സനേഷ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനേഷ്, മിനേഷ്, സിവിൽ പോലീസ് ഓഫീസർ അബീഷ് ആൻറണി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
