ഗുരുവായൂർ ക്ഷേത്രത്തിലെ സുരക്ഷാ ഡ്യൂട്ടിക്കിടെ പോലീസ് സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ അന്വേഷണത്തിൽ പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് വ്യക്തിമായതോടെ റിമാൻറുചെയ്ത പ്രതിയെ മാനസികാരോഗ്യ ആശുപത്രിയിലേക്ക് ചികിത്സയ്കായി കോടതി നിർദ്ദേശിച്ച് അയച്ചു.
01.09.2026 തിയ്യതി 10.00 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിനു പുറത്ത് ഫ്ളയിങ്ങ് സുരക്ഷാഡ്യൂട്ടിക്കിടയിൽ പോലീസ് ഉദ്യോഗസ്ഥൻ കുളത്തിൽ സംശാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ കുളത്തിൽ നിന്നും കയാൻ ആവശ്യപ്പെട്ടപ്പോൾ പ്രതി പോലീസ് ഉദ്യോഗസ്ഥനെ ഡ്യൂട്ടി തടസ്സപെടുത്തി ദേഹോപദ്രവം ചെയ്യുകയായിരുന്നു. സംഭവത്തിൽ ടെമ്പിൾ പോലീസ് കേസ് റെജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
