NCT
KeralaNewsThrissur News

ചാലക്കുടിയിൽ നഴ്സ് വീട്ടിൽ മരിച്ചനിലയിൽ.

ചാലക്കുടിയിൽ നഴ്സ് വീട്ടിൽ മരിച്ചനിലയിൽ. മേലൂർ ഹൈസ്കൂളിന് സമീപം കിഴക്കിനേടത്ത് ജിബിന്റെ ഭാര്യ മിനു (37) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം.ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു മിനു. ഇവരുടെ ഭർത്താവ് ജിബിൻ വിദേശത്ത് ജോലി ചെയ്യുകയാണ്.

തിങ്കളാഴ്ച രാവിലെ ഭർതൃമാതാവിനൊപ്പം ആശുപത്രിയിൽ പോയി തിരിച്ചെത്തിയതായിരുന്നു മിനു. വീട്ടിലെത്തിയ ഉടൻ ഇവർ അടുക്കളയിലേക്ക് കയറി. ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുകാണാതായതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് അടുക്കളയിൽ നിന്ന് പുക ഉയരുന്നതും തീ ആളിപ്പടരുന്നതും കണ്ടത്. അടുക്കളയിലെ ഗ്യാസ് സി- ലിണ്ടർ തു #ന്നുവിട്ട് തീ കൊ- ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ മിനു സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Related posts

ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും, യു.ഡി.എഫ് ചെയർമാൻ എം.പി വിൻസെൻ്റും രാജിവെച്ചു.

murali

തൃപ്രയാർ പാലത്തിന്റെ കൈവരിയിൽ ടാറ്റ ഇൻട്ര പിക്കപ്പ്  ഇടിച്ചു :  തമിഴ്നാട് സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്.

murali

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

murali
error: Content is protected !!