മതിലകം കൂളിമുട്ടത്ത് ഉണ്ടായ സംഘട്ടനത്തിനിടെ രണ്ട് യുവാക്കളെ വെട്ടേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കയ്പമംഗലം കൂരിക്കുഴി സ്വദേശികളായ അബ്ദുൽ സലാം, ആസിഫ് എന്നിവർക്കാണ് വെട്ടേറ്റത്.
ഇന്നലെ (തിങ്കൾ ) രാത്രി ഒൻപതരയോടെ കൂളിമുട്ടം പ്രാണിയാട് വെച്ചാണ് സംഭവമെന്ന് പോലീസ് പറയുന്നു. പരുക്കേറ്റവരെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. വെട്ടേറ്റവരും മറ്റ് ചിലരുമായുണ്ടായ വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. മതിലകം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
