NCT
KeralaNewsThrissur News

കുന്നംകുളത്ത് ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

കുന്നംകുളം ഗേൾസ് ഹൈസ്കൂളിന് സമീപം പഴയ കോടതിപ്പടി സ്റ്റോപ്പിനടുത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം.15 ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.15 നായിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചു കയറുകയായിരുന്നു.

പരിക്കേറ്റവരിൽ അധികവും ബസ്സിന് പുറക് ഭാഗത്ത് ഇരുന്നവരാണ്. കെഎസ്ആർടിസി ബസ്സിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ദയ, താലൂക്ക് ആശുപത്രി, മലങ്കര ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

Related posts

എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം.

murali

വീണ്ടും ഓൺലൈൻ തട്ടിപ്പ് : അഴീക്കോട് സ്വദേശിയായ ഏജൻ്റ് പിടിയിൽ.

murali

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാഴൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

murali
error: Content is protected !!