NCT
KeralaNewsThrissur News

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി പിടിയിൽ.

കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിക്ക് ജോർജ്ജിയയിൽ റേഡിയോഗ്രാഫർ ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 22,46,430 രൂപ തട്ടിയെടുത്ത കേസിലാണ് കോട്ടയം ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ആസിഫ് (24) അറസ്റ്റിലായത്.

വിവിധ സമയങ്ങളിലായി ബാങ്ക് അക്കൗണ്ട് വഴി പണം കൈപ്പറ്റിയ ശേഷം വിസ ശരിയാക്കി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്നാണ് കേസ്. സിംഗപ്പൂരിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് തൃശ്ശൂർ റൂറൽ പോലീസ് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related posts

പേരാമംഗലത്ത് വോട്ട് ചെയ്യാനെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു.

murali

ഒഴിഞ്ഞുകിടക്കുന്ന പറമ്പിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു. 25,000 രൂപ പിഴ ഈടാക്കി

murali

സംഗീതരത്ന പുരസ്‌കാരം ചലച്ചിത്ര പിന്നണിഗായിക ലതികയ്ക്ക്.

murali
error: Content is protected !!