NCT
KeralaNewsThrissur News

മണ്ണുത്തിയിൽ 75 ലക്ഷം രൂപ കവർച്ച നടത്തിയ കേസിലെ പ്രതികൾ പോലീസ് പിടിയിൽ.

തൃശ്ശൂർ : മണ്ണുത്തിയിൽ 75 ലക്ഷം രൂപ കവർച്ച നടത്തിയ കേസിലെ പ്രതികൾ പോലീസ് പിടിയിൽ. മണ്ണുത്തി ഹൈവേയിൽ എടപ്പാൾ സ്വദേശിയായ വ്യാപാരിയുടെ 75 ലക്ഷം രൂപ കവർന്ന കേസിലെ പ്രതികളായ 1)എറണാകുളം സ്വദേശികളായ അബ്ദുൽ ഹക്കീം, 2) സാബു 3) കളമശ്ശേരി സ്വദേശിയായ നിയാസ്, 4) അങ്കമാലി സ്വദേശിയായ ശ്യാം ആന്റണി, 5) കോട്ടയം സ്വദേശിയായ രാഹുൽ എന്നിവരെയാണ് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള സാഗോക്ക്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും മണ്ണുത്തി പോലീസും ചേർന്ന് പിടികൂടിയത്.

25.10.2025 തീയതി പുലർച്ചെ 4.35 നാണ് മണ്ണുത്തി ഹൈവേയിൽ വെച്ച് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബാംഗ്ലൂരിൽ ട്രാവൽസ് നടത്തിവരുന്ന എടപ്പാൾ സ്വദേശി വാഹനം വിറ്റ് കിട്ടിയ 75 ലക്ഷം രൂപയുമായി അദ്ദേഹത്തിൻെറ സ്വന്തം ബസ്സിൽ ബാംഗ്ലൂരിൽ നിന്ന് മണ്ണുത്തിയിൽ വന്നിറങ്ങുകയും സ്വന്തം സ്ഥലമായ എടപ്പാളിലേക്ക് പോകുന്നതിനായി കാർ വെയിറ്റ് ചെയ്യുന്നതിനിടയിലാണ് ഇദ്ദേഹത്തിന്റെ പക്കൽ നിന്നും പണം അപഹരിച്ച് പ്രതികൾ കടന്നുകളഞ്ഞത്.

വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ഇന്നോവ വാഹനത്തിലാണ് പ്രതികൾ കൃത്യത്തിനായി എത്തിയത്. തുടർന്ന് പരാതിക്കാരൻ മണ്ണുത്തി പോലീസ് സ്റ്റേഷനിലെത്തി സംഭവത്തെ കുറിച്ച് പരാതിപ്പെടുകയും പരാതിക്കനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നകുൽ രാജേന്ദ്ര ദേശ് മുഖ് െഎ പി എസിൻെറ നിർദേശ പ്രകാരം ഒല്ലൂർ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ സുധീരൻ എസ് പി, തൃശ്ശൂർ സിറ്റി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ കെ ജി സുരേഷ്, സ്പെഷ്യൽ ബ്രാഞ്ച് പോലീസ് അസിസ്റ്റൻറ് കമ്മീഷണർ ശ്രീ സലീഷ് എൻ. ശങ്കർ, എന്നിവരും പ്രത്യേക അന്വേഷണ സ്ക്വാഡ് ആയ സാഗോക്ക്, ഡാൻസാഫ്, എന്നിവയിലെ അംഗങ്ങളും മണ്ണുത്തി സർക്കിൾ ഇൻസ്പെക്ടർ ശ്രീ ജിനേഷ്, കൺട്രോൾ റൂം സർക്കിൾ ഇൻസ്പെക്ടർ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും വിവിധ സംഘങ്ങളായി അന്വേഷണത്തിനായി പുറപ്പെട്ട് നടത്തിയ അതിവിദഗ്ധമായ ശാസ്ത്രീയമായ അന്വേഷണത്തിലാണ് സംഭവം നടന്ന് മൂന്നു ദിവസത്തിനുള്ളിൽ തന്നെ പ്രതികളെ പിടികൂടിയത്.

സാബുവിൻേറയും എറണാകുളം ഇളംകുന്നപ്പുഴ സ്വദേശിയായ ഹക്കീമിൻേറയും നേതൃത്വത്തിലാണ് കവർച്ചക്ക്‌ വേണ്ട ആസൂത്രണം നടന്നത്. സാബു, രാഹുൽ എന്നീ പ്രതികളെ കൊച്ചി മറൈൻ ഡ്രൈവ് പരിസരത്തു നിന്നും അബ്ദുൽ ഹക്കീം എന്നയാളെ നെടുമ്പാശ്ശേരി എയർപോർട്ട് ഭാഗത്ത്‌ നിന്നും നിന്നും നിയാസ്, ശ്യാം എന്നിവരെ അത്താണിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. അബ്ദുൽ ഹക്കീമിന് തൃശ്ശൂർ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ cheating കേസുകൾ നിലവിലുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.

തൃശ്ശൂർ സിറ്റി പോലീസിന്റെ പഴുതടച്ച അന്വേഷണ മികവാണ് സംഭവം നടന്ന മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പ്രതികളെ പിടികൂടുന്നതിന് സാധ്യമായത്. അന്വേഷണ സംഘത്തിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘമായ ഡാൻസാഫ് സ്ക്വാഡ് സബ് ഇൻസ്പെക്ടർ വിജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ വിപിൻദാസ്, കിഷാൽ, സംഗീത് എന്നിവരും SAGOC ടീം അംഗങ്ങളായ അസിസ്റ്റന്റ് പോലീസ് സബ് ഇൻസ്‌പെക്ടർ പി. കെ പഴനിസ്വാമി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജി ചന്ദ്രൻ, കെ.കൃഷ്ണപ്രസാദ്, റെജിൻ. സി.രാജൻ സിവിൽ പോലീസ് ഓഫീസർമാരായ കെ. ബി സുനീബ്, പി. ടി. സിംസൺ, സി. ശ്രീജിത്ത്‌, പി. ജെ നൈജോൺ, കെ. അരുൺ, എന്നിവരും,

തൃശ്ശൂർ സിറ്റി അസിസ്റ്റൻറ് പോലീസ് കമ്മീഷണറുടെ കീഴിലുള്ള സ്ക്വാഡ് അംഗങ്ങളായ ഹരീഷ് ദീപക്, അജ്മൽ എന്നിവരും സൈബർ സെൽ അംഗമായ മിഥുൻ എന്നിവുരം മണ്ണുത്തി പോലീസ് സ്റ്റേഷനിലെ എസ്. ഐ മാരായ ക്ലിൻറ്, ഉണ്ണി, ബെന്നി പോൾ, എ എസ് ഐ മാരായ പ്രശാന്ത്, സന്തോഷ് ജോർജ്, ജോയ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, അബിൻദാസ് ജോജു, സിജിത്ത്, ശ്രുതി ജയശ്രീ, സച്ചു, ശ്രീകുമാർ, ഷിനോദ്, ജോമിഷ്, എന്നിവരുമാണുണ്ടായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

വലിയൊരു ഹൈവേ റോബറിയാണ് തൃശൂർ സിറ്റി പോലീസ് തകർത്തു കളഞ്ഞത്. 4.5 കിലോഗ്രാം വരുന്ന ഗോൾഡ് റോബറി ചെയ്യുന്നതിനായി പ്രതികൾ ഗൂഢാലോചന നടത്തി പദ്ധതിയിട്ടു വരികയായിരുന്നു.. പ്രതികളെ പിടികൂടിയത് വഴി മറ്റൊരു വലിയ കവർച്ചാ ശ്രമമാണ് പൊളിഞ്ഞത്.

Related posts

ഓപ്പറേഷൻ തൂഫാൻ: കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി വധശ്രമക്കേസിലെ പ്രതി അറസ്റ്റിൽ.

murali

കിഴുപ്പിള്ളിക്കരയിലെ ലഹരി-ഗുണ്ടാ മാഫിയകളെ അമർച്ച ചെയ്യണം – സി.പി.ഐ

murali

റേഷൻ സമരം; ചർച്ച പരാജയം: അനിശ്ചിതകാല പണിമുടക്കിൽ മാറ്റമില്ലെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി.

murali
error: Content is protected !!