NCT
KeralaNewsThrissur News

ഗുരുവായൂർ മേൽശാന്തിയായി പി.എസ്. മധുസൂദനൻ നമ്പൂതിരി സ്ഥാനമേറ്റു.

ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശേരി ഇല്ലത്ത് പി.എസ്. മധുസൂദനൻ നമ്പൂതിരി സ്ഥാനമേറ്റു.  അത്താഴപൂജ കഴിഞ്ഞ് ചുമതല ഒഴിഞ്ഞ മേൽശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി ശ്രീകോവിലിൻ്റെ താക്കോൽ കൂട്ടം വെള്ളി കുടത്തിൽ നിക്ഷേപ്പിച്ച് കൈമാറിയ താക്കോൽക്കൂട്ടം ഊരാളൻ പുതിയ മേൽശാന്തിയെ ഏൽപ്പിച്ചു.

സ്ഥാനചിഹ്നമായ താക്കോൽക്കുട്ടവുമായി മേൽശാന്തി വലതുകാൽ വെച്ച് ശ്രീലകത്ത് കയറി  താക്കോൽ കൂട്ടം ഭഗവാൻ്റെ തൃപ്പാദങ്ങളിൽ സമർപ്പിച്ചു. ആറ് മാസക്കാലമാണ് പുതിയ മേൽശാന്തിയുടെ കാലാവധി. പുറപ്പെടാശാന്തിയായി ആറുമാസം വ്രതശുദ്ധിയിൽ  ക്ഷേത്രത്തിൽത്തന്നെ താമസിച്ച് മധുസൂദനൻനമ്പൂതിരി ചടങ്ങുകൾ നിർവഹിക്കും.  ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ദ്ദേ​ഹം ഗു​രു​വാ​യൂ​രി​ല്‍ മേ​ല്‍ശാ​ന്തി​യാ​വു​ന്ന​ത്.

Related posts

സ്വത്ത് തർക്കത്തെ തുടർന്ന് അനുജനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ജേഷ്ഠൻ അറസ്റ്റിൽ.

murali

ക്രിസ്മസ്, പുതുവത്സര സമ്മാനം; ക്ഷേമ പെൻഷൻ 15 മുതൽ വിതരണം ആരംഭിക്കും.

murali

രഖിത്ത് (കുട്ടു) നിര്യാതനായി.

murali
error: Content is protected !!