NCT
KeralaNewsThrissur News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്: പവന് ഒറ്റയടിക്ക് വർധിച്ചത് 560 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്.പവന് ഒറ്റയടിക്ക് വർധിച്ചത് 560 രൂപ പുതുക്കിയ നിരക്ക് പ്രകാരം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 560 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6625 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 53000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 480 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5525 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 44200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വെള്ളി വിലയിലും വമ്പന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 86 രൂപയില്‍നിന്ന് 11 രൂപ കൂടി 97 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Related posts

തൃപ്രയാർ ഓവർ ബ്രിഡ്ജിൽ മുകളിൽ നിന്ന് ഫോട്ടോ എടുത്തു കൊണ്ടിരുന്ന കുട്ടികൾക്ക് നേരെ ആക്രമിച്ച 3 പ്രതികൾ അറസ്റ്റിൽ.

murali

വാദ്യകലാ കളമെഴുത്ത് കലാകാരന്‍ അമ്പാട്ടുപറമ്പില്‍ പുല്ലൂര്‍ ചന്ദ്രന്‍ അന്തരിച്ചു.

murali

വിവാദങ്ങളല്ല ജനകീയ പ്രശ്നങ്ങളാണ് രാഷ്ട്രീയ ചർച്ചയാകേണ്ടത്: എസ് വൈ എസ്.

murali
error: Content is protected !!