NCT
KeralaNewsThrissur News

യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച സംഭവം: അഞ്ചംഗസംഘം പിടിയിൽ.

തൃശ്ശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച സംഭവം: അഞ്ചംഗസംഘം പിടിയിൽ. തൃശൂർ നായരങ്ങാടി സ്വദേശിയായ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാർ , കോഴിക്കോട് മേലൂർ സ്വദേശിയായ അഭിനാഷ് പി. ശങ്കർ,  ആമ്പല്ലൂർ സ്വദേശിയായ ജിതിൻ ജോഷി, കോഴിക്കോട് മേലൂർ സ്വദേശിയായ ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശിയായ അഞ്ജു എന്നിവരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്നാണ് പരാതി. മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. യുവതിയെ മൂന്നുദിവസത്തോളം തടവിൽ പാർപ്പിച്ച് ക്രൂരമായി മർദിച്ചു. യുവതിയുടെ കൈവശമുണ്ടായിരുന്ന രണ്ടര പവൻ മാലയും ഒന്നരപ്പവന്‍റെ വളയും പ്രതികൾ കവർന്നു.

പാലിയേക്കരയിലെ കോഫി ഷോപ്പിലെ ജീവനക്കാരനെ മർദിച്ച കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പ്രതികളിലൊരാളുടെ വീട്ടിലെത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോകൽ പുറത്തുവന്നത്.

Related posts

ഗെറ്റ് സെറ്റ് ബേബി ഫെബ്രുവരി 21ന്

murali

ചേർപ്പ് ചൊവ്വൂരിൽ വാൻ ഇടിച്ച് പത്രവിതരണക്കാരന് പരിക്ക്.

murali

തൃശ്ശൂർ പൂരം പ്രദർശനത്തിന്റെ ഭൂമിപൂജയും കാൽനാട്ടു കർമ്മവും പൂരം പ്രദർശനഗ്രൗണ്ടിൽ നടന്നു.

murali
error: Content is protected !!