തൃശൂർ : ചേർപ്പ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകളായ കടുപ്പശ്ശേരി അവിട്ടത്തൂർ സ്വദേശി അമ്പാടത്ത് വീട്ടിൽ, സായികൃഷ്ണ (33), വെങ്ങിണിശ്ശേരി ശിവപുരം കോളനി സ്വദേശി കുട്ടൂസ് എന്നറിയപ്പെടുന്ന തറയിൽ വീട്ടിൽ ശ്രീരാഗ് (29 ), എന്നിവരെ കാപ്പ ചുമത്തി 6 മാസത്തേയ്ക്ക് നാടുകടത്തി.
സായികൃഷ്ണ രണ്ട് വധശ്രമക്കേസ്സുകളിലടക്കം മൂന്നോളം കേസ്സുകളിലും, ശ്രീരാഗ് മൂന്ന് വധശ്രമക്കേസ്സുകൾ, കഞ്ചാവ് വിൽപ്പന, കവർച്ച തുടങ്ങിയ 9 ഓളം കേസ്സുകളിലും, പ്രതിയാണ്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ IPS നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് DIG തോംസൺ ജോസ് IPS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാൽ പ്രതികൾക്ക് മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.
