കൊടുങ്ങല്ലൂരിൽ അഴീക്കോട് മകൻ അമ്മയുടെ കഴുത്തറുത്തു. അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിൻറെ ഭാര്യ സീനത്തി (53)നെയാണ് മകൻ മുഹമ്മദ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ പരിധിയിൽ മരപ്പാലം എന്ന സ്ഥലത്ത് അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തിരുന്ന മുഹമ്മദ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്നത് വാപ്പയും, ഉമ്മയും തടയുന്നതുളള വിരോധത്താലാണ് ഉമ്മ സീനത്തിനെ ആക്രമിച്ചത്.
തൃശൂർ റൂറൽ പോലിസ് മേധാവി ബി കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരം പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുളളത്. ഇൻസ്പെക്ടർ അരുൺ ബി കെ യുടെ നേതൃത്വത്തിൽ എസ് ഐ മാരായ സെബി എം വി, തോമാസ് സി എം , ബാബു ടി വി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
