കൊടകര : സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് യുവാക്കൾ തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിലായി.
കൊടകര വഴിയമ്പലം ദേശത്ത് കൈലാസ് വീട്ടിൽ അഭിനവ് (20), കൊടകര വള്ളപ്പാടി ദേശത്ത് തെക്കേടത്ത് വീട്ടിൽ അരുൺ (20) എന്നിവരെയാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
previous post
