NCT
KeralaNewsThrissur News

പാറളം പള്ളിപ്പുറത്തുനിന്ന് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

ചേർപ്പ് : അമ്മാടം – പാറളം പള്ളിപ്പുറത്തുനിന്ന് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം അണ്ടികോട്ടിൽ വീട്ടിൽ പരേതനായ രാമകൃഷ്ണൻ മകൻ സുജനാഥ് കൃഷ്ണൻ (46) നെയാണ് ബന്ധുവിൻ്റെ പണിതീരാത്ത വീടിന്റെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 27 മുതൽ യുവാവിനെ കാണാതായിരുന്നു. ബന്ധുക്കൾ ചേർപ്പ് പോലീസിൽ പരാതി നൽകിയിരുന്നു.

ഞായറാഴ്ച നാലുമണിയോടെയാണ് വീടിൻെറ മുകൾനിലയിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് സമീപവാസികൾ നോക്കിയപ്പോഴാണ് മൃതശരീരം ചീഞ്ഞൊഴിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചേർപ്പ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Related posts

ദേശീയപാത നിർമ്മാണം; കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജില്ലാ കളക്ടർ പരിശോധന നടത്തി.

murali

കുന്നംകുളത്തെ സ്കൂളുകളിലെ മോഷണം: പ്രതി പിടിയിൽ

murali

നാഷ്ണൽ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന സി എസ് എം കായിക താരങ്ങൾക്ക് സ്പോർട് സ് കിറ്റ് നൽകി.

murali
error: Content is protected !!