June 23, 2024
NCT
KeralaNewsThrissur News

കുന്നംകുളത്ത് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു.

കുന്നംകുളം കാണിപ്പയ്യൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു. കുന്നംകുളം – തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ആര്യ, കൈലാസം ബസുകളാണ് അപകടത്തിൽപ്പെട്ടത്. കുന്നംകുളത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന കൈലാസ് ബസും എതിർദിശയിൽ വന്ന ആര്യ ബസും കാണിപ്പയ്യൂർ ഭാഗത്ത് വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ തെറിച്ചുവീണാണ് കൂടുതൽ പേർക്കും പരുക്കേറ്റത്. ഇരു ബസുകളുടെയും മുൻവശം തകർന്നിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Related posts

മഞ്ഞപ്പിത്തം: നിർദേശവുമായി ആരോഗ്യമന്ത്രി.

murali

നാട്ടിക എം.എല്‍.എ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു.

murali

കുടിവെള്ള സ്രോതസ്സുകൾ ശുചീകരിക്കാൻ എത്തിച്ച ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചത് സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ.

murali
error: Content is protected !!