June 23, 2024
NCT
KeralaNews

ഭക്ഷ്യ വിഷബാധയേറ്റ് സ്ത്രീ മരിക്കാനിടയായ സംഭവം; പെരിഞ്ഞനം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിക്ഷേധ പ്രകടനവും ധർണ്ണയും നടത്തി.

പെരിഞ്ഞനം  പഞ്ചായത്തിൽ ഭക്ഷ്യ വിഷബാധയേറ്റ് സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ ഗുരുതരമായ വീഴ്ചയെന്ന് ആരോപിച്ച് പെരിഞ്ഞനം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിക്ഷേധ പ്രകടനവും ധർണ്ണയും നടത്തി. ചൊവ്വാഴ്ച രാവിലെ കോവിലകം സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനം പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിനു മുമ്പിലെത്തി.

തുടർന്ന് നടത്തിയ ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി സി.സി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസിൻ്റെ പെരിഞ്ഞനത്തെ മുൻ മണ്ഡലം പ്രസിഡന്റ്‌ കെ.വി. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. കെ.കെ. കുട്ടൻ, സി.പി. ഉല്ലാസ്, സി.കെ. മജീദ്, നസീർ പുഴങ്കരയില്ലത്ത്, ലിജേഷ് പള്ളായിൽ, കെ.കെ. പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ചരിഞ്ഞു.

murali

ഭീകര വിരുദ്ധ സ്ക്വാഡിൻ്റെ പരിശോധന: ആലുവയിൽ നിന്ന് തോക്കുകളും പണവും കണ്ടെത്തി.

murali

കുപ്രസിദ്ധ ഗുണ്ടകളായ നാലു പേരെ കാപ്പ ചുമത്തി നാട് കടത്തി.

murali
error: Content is protected !!