June 23, 2024
NCT
KeralaNewsThrissur News

മണപ്പുറം സമീക്ഷ’യുടെ 2024-ലെ പുരസ്കാര സമർപ്പണ സമ്മേളനവും പി. സലിം രാജ് അനുസ്മരണവും

തൃശ്ശൂർ  (തളിക്കുളം) : മണപ്പുറം സമീക്ഷ’യുടെ 2024-ലെ പുരസ്കാര സമർപ്പണ സമ്മേളനവും പി. സലിം രാജ് അനുസ്മരണവും തളിക്കുളം ബ്ലൂമിങ്ങ് ബഡ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് കെ.സച്ചിദാനന്ദൻ ഉജ്ജ്വലമായ പ്രഭാഷത്തോടെ നിർവ്വഹിച്ചു.

രാമുകാര്യാട്ട് പുരസ്കാരം നേടിയ എഴുത്തുകാരൻ എം.മുകുന്ദൻ, സി.കെ. ജി. വൈദ്യർ അവാർഡ് ജേതാവ് ഷീബ അമീർ,പി. സലി രാജ് പ്രഥമ കവിതാ പുരസ്കാരം നേടിയ പി.എൻ. ഗോപീകൃഷ്ണൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. സമീക്ഷ രക്ഷാധികാരി എം.പി. സുരേന്ദ്രൻ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.

പി. സലിം രാജിന് ആദരാഞ്ജലികൾ ആർപ്പിച്ചു കൊണ്ട് ആരംഭിച്ച സാഹിത്യ സമ്മേളനം സലിം രചന നിർവ്വഹിച്ച പാട്ടുകളുടേയും കവിതകളുടേയും ആലാപനം കൊണ്ട് ശ്രദ്ധേയമായി. വി.എൻ.രണദേവ് അദ്ധ്യക്ഷം വഹിക്കുകയും പ്രൊഫ: ടി. ആർ ഹാരി ആമുഖ പ്രഭാഷണം നിർവ്വഹിക്കുകയും പ്രസിഡൻ്റ് ടി എസ്. സുനിൽ കുമാർ സ്വാഗതമാശംസിക്കുകയും ചെയ്തു. സി.ജി. അജിത് കുമാർ നന്ദി പ്രകാശിപ്പിച്ചു.

Related posts

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ ഈസ്റ്റർ ആഘോഷിച്ചു.

murali

പെരിഞ്ഞനം സെന്ററിൽ വാഹനാപകടം: ലോട്ടറി വിൽപ്പനക്കാരനെ കാറിടിച്ച് തെറിപ്പിച്ചു.

murali

അടുത്തമാസം വിവാഹം നടക്കാനിരിക്കേ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു.

murali
error: Content is protected !!