September 19, 2024
NCT
KeralaNewsThrissur News

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്ക് 25,000 രൂപ പിഴ.

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്ക് 25,000 രൂപ പിഴ വിധിച്ച് ഹൈക്കോടതി. മൂന്ന് ദിവസത്തിനകം വീണ്ടും ജാമ്യാപേക്ഷ നൽകിയതിനാണ് പിഴ. പത്താമത്തെ ജാമ്യാപേക്ഷയും തള്ളിയാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

തുടർച്ചയായി ജാമ്യാപേക്ഷ നൽകാൻ പൾസർ സുനിക്ക് സാമ്പത്തിക സ്ഥിതിയുണ്ടെന്ന് കോടതി. ‘അല്ലെങ്കിൽ മറ്റാരോ ജാമ്യാപേക്ഷ നൽകാൻ പൾസർ സുനിയെ സഹായിക്കുന്നു’. 3 ദിവസത്തിനകം ജാമ്യാപേക്ഷ നൽകുന്ന പ്രതിക്ക് പിഴയടയ്ക്കാനും കഴിയുമെന്ന് കോടതി.

Related posts

കിഴുപ്പിള്ളിക്കര ചാരിറ്റബിൾ ട്രസ്റ്റ് അങ്കണത്തിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു.

murali

ലൈംഗികാതിക്രമമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥയുടെ പരാതി; ഫോറസ്റ്റ് ഓഫീസര്‍ക്കെതിരേ പോലീസ് കേസെടുത്തു.

murali

ചേർപ്പ് കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.

murali
error: Content is protected !!