തൃപ്രയാർ : നാട്ടിക ഗ്രാമപഞ്ചായത്തിൽ കേവലഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും സിപിഎം പഞ്ചായത്ത് പ്രസിഡണ്ട് അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നത് സിപിഎം -ബിജെപി ഭാന്തവം അംഗീകരിക്കുന്നതിന്റെ പരസ്യമായ തെളിവായി കഴിഞ്ഞുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ MLA പറഞ്ഞു.
ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിലുള്ള സ്ഥാനം സിപിഎമ്മും എൽഡിഎഫും അംഗീകരിക്കണം, അതല്ല ബിജെപി പിന്തുണയാണ് ഞങ്ങൾ സ്വീകരിക്കുന്നത് എങ്കിൽ അത് പരസ്യമായി പറയാൻ സിപിഎമ്മും എൽഡിഎഫും ആർജ്ജവം കാണിക്കണം,
നാട്ടികയിൽ എൽഡിഎഫിലെ പ്രധാന ഘടകകക്ഷി തന്നെയാണ് സിപിഐ, ബിജെപി ഭാന്തവത്തിൽ സിപിഐയുടെ നിലപാട് അറിയാൻ മതേതര നാടായ നാട്ടികക്ക് അതിയായ താൽപര്യമുണ്ട്, ബിജെപി ഭാന്തവത്തിലെ ബിജെപി എൽ ഡി എഫ് സഖ്യ പഭരണത്തിലെ സിപിഐ നിലപാട് തുറന്നുപറയണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു,
ആർ.എസ്.എസിന് വീടുപണി ചെയ്യുന്ന പിണറായി വിജയന്റെ സന്തതസഹചാരികൾ തന്നെയാണ് നാട്ടികയിലെ സഖാക്കൾ എന്നും സിപിഎം തെളിയിക്കുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ MLA കൂട്ടിച്ചേർത്തു.ഭൂരിപക്ഷം നഷ്ടപ്പെട്ട സിപിഎം പഞ്ചായത്ത് പ്രസിഡണ്ടും സഹ ഭാരവാഹികളും രാജിവെക്കുക, ഉജ്വല വിജയം നേടിയ പി.വിനുള്ള ഊഷ്മളമായ വരവേൽപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ MLA,
യുഡിഎഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു, കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ മുഖ്യപ്രഭാഷണവും,ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ആമുഖ പ്രഭാഷണവും നടത്തി, ഡിസിസി മുൻ പ്രസിഡണ്ട് ജോസ് വള്ളൂർ, മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം കെ എ ഹാറൂൺ റഷീദ്,
ഡിസിസി ജനറൽ സെക്രട്ടറിമാരായ നൗഷാദ് ആറ്റുപറമ്പത്ത്, വി ആർ വിജയൻ, കെ ദിലീപ് കുമാർ, സിഎം നൗഷാദ്, സുനിൽ ലാലൂർ, പി വിനു.,കെ എ കബീർ, മധു അന്തിക്കാട്ട് എന്നിവർ സംസാരിച്ചു, നൂറുകണക്കിന് ഐക്യ ജനാധിപത്യ പ്രവർത്തകർ പൊതുയോഗത്തിൽ പങ്കെടുത്തു, വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്നും കോൺഗ്രസിലേക്ക് ചേർന്ന പ്രവർത്തകരെ ത്രിവർണ്ണ ഷാൾ അണിയിച്ചുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ MLA സ്വീകരിച്ചു.
