September 19, 2024
NCT
KeralaNewsThrissur News

ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ.

തൃശൂർ : ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രതിയായ പോൾ ഗ്ലാസ്സണെ ചെന്നെയിൽ നിന്നാണ് തൃശൂർ വെസ്റ്റ് പൊലീസ്‌ പിടികൂടിയത്. സ്റ്റാഫ് ക്വോട്ടയിൽ വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

പടിഞ്ഞാറെ കോട്ടയിലുള്ള ഡോക്ടർ ഡേവിസ് തോമസിൻ്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡോക്ടറിൽ നിന്നും 81 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സംഘത്തിലെ 3 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന് പൊലീസ് പറഞ്ഞു.

Related posts

കയ്‌പമംഗലം പഞ്ചായത്തിൽ കുടിവെളളമില്ല, റോഡിലെ വെളളക്കെട്ടിൽ കുളിച്ച് യുവാവിന്റെ്റെ പ്രതിഷേധം.

murali

ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയും, പെൺകുട്ടിയും മുങ്ങിമരിച്ചു.

murali

ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍വീണ് മരിച്ചു.

murali
error: Content is protected !!