September 19, 2024
NCT
KeralaNewsThrissur News

ക്ഷേത്രത്തിൽ വെടിമരുന്ന് പുര കത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

തൃശൂരിൽ ക്ഷേത്രത്തിൽ കതിന പൊട്ടിത്തെറിച്ച് വെടിമരുന്ന് പുര കത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഒളരിക്കര ദേവസ്വം ജീവനക്കാരൻ അവണിശ്ശേരി സ്വദേശി മേടത്ത് വീട്ടിൽ ഗിരിജൻ (72) ആണ് മരിച്ചത്.

ഒളരിക്കര ക്ഷേത്രത്തിൽ ആചാരവെടി  പൊട്ടിക്കുന്നതിനിടെ കഴിഞ്ഞദിവസം  ആയിരുന്നു  അപകടം. കതിന പൊട്ടിക്കുന്നതിനിടെ അബദ്ധത്തിൽ തീ തെറിച്ച് സമീപത്തെ  വെടിമരുന്നിന് തീ പിടിക്കുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ്   തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ  ഇന്ന് പുലർച്ചെ ആയിരുന്നു മരണം.

Related posts

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

murali

പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ എട്ട് വർഷം തടവും, 20,000 രൂപ പിഴയും ശിക്ഷ.

murali

2023-24 വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു, വി എച്ച് എസ് സി എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

murali
error: Content is protected !!