June 23, 2024
NCT
KeralaNewsThrissur News

ശക്തൻ തമ്പുരാൻ പ്രതിമ കെഎസ്ആർടിസി പുനസ്ഥാപിക്കും.

തൃശ്ശർ : കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ
കെഎസ്ആർടിസിയുടെ ചെലവിൽ പുനസ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ്കുമാർ ഉറപ്പു നൽകിയതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. അപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

പ്രതിമയുടെ ശില്പി ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്തശേഷം ഉടൻ പുനസ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടക്കും. അപകടകാരണം ശാസ്ത്രീയമായി പരിശോധിക്കും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റിഫ്ലക്ടറുകളും മറ്റും സ്ഥാപിക്കാൻ കോർപ്പറേഷൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പി ബാലചന്ദ്രൻ എംഎൽഎ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു

Related posts

യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ കൊലക്കേസില്‍ രണ്ടാംപ്രതി പിടിയില്‍.

murali

കൈപ്പമംഗത്ത് മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 

murali

യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!