June 23, 2024
NCT
KeralaNewsThrissur News

ക്ഷേത്രത്തിൽ വെടിമരുന്ന് പുര കത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

തൃശൂരിൽ ക്ഷേത്രത്തിൽ കതിന പൊട്ടിത്തെറിച്ച് വെടിമരുന്ന് പുര കത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഒളരിക്കര ദേവസ്വം ജീവനക്കാരൻ അവണിശ്ശേരി സ്വദേശി മേടത്ത് വീട്ടിൽ ഗിരിജൻ (72) ആണ് മരിച്ചത്.

ഒളരിക്കര ക്ഷേത്രത്തിൽ ആചാരവെടി  പൊട്ടിക്കുന്നതിനിടെ കഴിഞ്ഞദിവസം  ആയിരുന്നു  അപകടം. കതിന പൊട്ടിക്കുന്നതിനിടെ അബദ്ധത്തിൽ തീ തെറിച്ച് സമീപത്തെ  വെടിമരുന്നിന് തീ പിടിക്കുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ്   തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ  ഇന്ന് പുലർച്ചെ ആയിരുന്നു മരണം.

Related posts

ജനങ്ങൾ ജനങ്ങൾ പ്രതീക്ഷയർപ്പിക്കുന്നത് യുഡിഎഫിൽ ആണെന്ന്‌ കെ. മുരളീധരൻ

murali

രണ്ടരവയസുകാരിയുടെ മരണം; പിതാവ് പൊലീസ് കസ്റ്റഡിയില്‍

murali

തൃശൂർ പൂരം ഒരുക്കങ്ങൾ അന്വേഷിച്ചും വിലയിരുത്തിയും മുഖ്യമന്ത്രി പിണറായി വിജയൻ.

murali
error: Content is protected !!