പുന്നയൂർക്കുളം : അണ്ടത്തോട് ബീച്ചിൽ കുളിക്കാൻ ഇറങ്ങി തിരയിൽപ്പെട്ട വിദ്യാർഥിയെ രക്ഷപ്പെടുത്തി. കുമാരൻപടി ചെട്ടിയാൻ വീട്ടിൽ ഗണേശിന്റെ മകൻ അമിനേഷ് (17) ആണ് തിരയിൽപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 6.30-നാണ് സംഭവം. കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.
കൂടെ ഉണ്ടായിരുന്നവർ ബഹളംവെച്ചതിനെ ത്തുടർന്നാണ് നാട്ടുകാർ വിവരമറിയുന്നത്. ശബ്ദം കേട്ടെത്തിയ പ്രദേശവാസി അണ്ടിപ്പാട്ടയിൽ നൗഷാദും കൂട്ടരും അമിനേഷിനെ കരയ്ക്കെത്തിക്കുകയായിരുന്നു. തുടർന്ന് മൂന്നയിനി വി- കെയർ. ആംബുലൻസ് പ്രവർത്തകർ എത്തി ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു.