മുല്ലശ്ശേരി : വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരപ്പിള്ളി മാടത്തിങ്കൽ രഘുനാഥൻ്റെയും ഉമയുടെയും മകൾ അനുപമ (17)യാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.
പാവറട്ടി പൊലീസിൻ്റെ മേൽനടപടികൾ ശേഷം തൃശൂർമെഡിക്കൽ കോളേജിൽ പോസ്റ്റ്മോമോർട്ടം ചെയ്തു. സംസ്ക്കാരം വ്യാഴം (28.11.24) പകൽ 10ന് വീട്ടുവളപ്പിൽ. മുല്ലശ്ശേരി ഗവ: ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ്. സഹോദരൻ: അഭിനന്ദ്.
ശ്രദ്ധിക്കുക : ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.
Toll free helpline number:
1056,
: 0471-2552056.
