September 20, 2024
NCT
KeralaNewsThrissur News

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു.

തൃശൂര്‍ : ചാലക്കുടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ചാലക്കുടി ചൗക്ക സ്വദേശി നിവേദ്(24) ആണ് മരിച്ചത്. പരിക്കേറ്റ പാലക്കാട് സ്വദേശി രാഹുലിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചാലക്കുടി എലിഞ്ഞിപ്ര കനാല്‍ പാലത്തിന് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ നിവേദിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Related posts

ടെറസിൽ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം.

murali

ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന 17 കുട്ടികളും സുരക്ഷിതർ.

murali

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്: പവന് ഒറ്റയടിക്ക് വർധിച്ചത് 560 രൂപ

murali
error: Content is protected !!