NCT
KeralaNewsThrissur News

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു.

തൃശൂര്‍ : ചാലക്കുടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ചാലക്കുടി ചൗക്ക സ്വദേശി നിവേദ്(24) ആണ് മരിച്ചത്. പരിക്കേറ്റ പാലക്കാട് സ്വദേശി രാഹുലിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചാലക്കുടി എലിഞ്ഞിപ്ര കനാല്‍ പാലത്തിന് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ നിവേദിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Related posts

ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിച്ച സ്കൂളുകളെ ഉമ്മൻചാണ്ടി സ്മൃതികേന്ദ്രം ആദരിച്ചു.

murali

ഓപ്പറേഷൻ തൂഫാൻ: കുട്ടികൾക്കും മറ്റും വിൽപ്പന നടത്താൻ സൂക്ഷിച്ച കഞ്ചാവുമായി പ്രതി പിടിയിലായി.

murali

വാഹനാപകടം: ബസ് ബൈക്കിലിടിച്ച് 19 വയസ്സുകാരന്‌ ദാരുണാന്ത്യം.

murali
error: Content is protected !!